ഉഴമലയ്‌ക്കൽ: കൊവിഡിനെ തുടർന്ന് നിറുത്തിവച്ച പരുത്തിക്കുഴിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാംരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് പരുത്തിക്കുഴി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. മേഖലാ കമ്മിറ്റി അംഗം ആർ രാജേഷിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം കണ്ണൻ എസ്. ലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം മിഥുൻ, സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. സുജിലാൽ, ലോക്കൽ കമ്മിറ്റി അംഗം ഹരികുമാർ, വാർഡ് മെമ്പർ എൽ. മഞ്ചു എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി നന്ദു (പ്രസിഡന്റ്), കണ്ണൻ ( സെക്രട്ടറി ), പ്രഭാത്, വിവേക് ( വൈസ് പ്രസിഡന്റ് ), അഖിൽ, കാർത്തിക് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.