തിരുവനന്തപുരം: കവിയും ഭാഷാപണ്ഡിതനും പത്രാധിപരുമായിരുന്ന എൻ.വി. കൃഷ്ണവാരിയരുടെ സ്‌മരണയ്ക്ക് രൂപീകരിച്ച എൻ.വി സാഹിത്യവേദിയുടെ 2020ലെ വൈഞ്ജാനിക സാഹിത്യ പുരസ്കാരത്തിന് ഡോ. എം.എൻ.ആർ. നായർ അർഹനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ' ഭൗതികശാസ്ത്രം പുതിയ കുതിപ്പുകൾ, കണ്ടെത്തലുകൾ ' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. 10,000 രൂപയും ശില്പവും കീർത്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. ജോർജ്ജ് വർഗീസ്, ഡോ. സലാവുദ്ദീൻ കുഞ്ഞ്, ഡോ.എം.ആർ. തമ്പാൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.
18ന് രാവിലെ 10.30ന് കവടിയാർ ബി.എസ്.എസ് സദ്ഭാവന ഹാളിൽ സാഹിത്യവേദി പ്രസിഡന്റ് ഡോ. എം.ആർ. തമ്പാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പുരസ്കാരം നൽകും. ബി.എസ്. ബാലചന്ദ്രൻ, ഡോ. ജോർജ്ജ് വർഗീസ്, ഡോ.സലാവുദ്ദീൻ കുഞ്ഞ് എന്നിവർ പങ്കെടുക്കുമെന്ന് സാഹിത്യവേദി ജനറൽ സെക്രട്ടറി ബി.എസ്. ശ്രീലക്ഷമി അറിയിച്ചു.