vld-1

വെള്ളറട: വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മലയടിവാരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പേരേക്കോണം ഉലട്ടിമൂട് നിർമ്മല ഭവനിൽ അനിരുദ്ധന്റെ ഭാര്യ ഷൈനിയാണ് (38) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ മൈലാടുംപാറ അടിവാരത്ത് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും ഒടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തോടു കൂടിയാണ് ഇവർ പോയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ മക്കൾ ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസിൽ പരാതിയും നൽകിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മക്കൾ: അഖിലേഷ്, അഖല്യ.