കാട്ടാക്കട: കാട്ടാക്കട നക്രാംചിറ തിരുവാതിരയിൽ റിട്ട. സബ് രജിസ്ട്രാർ മോഹനൻ ചെട്ടിയാരുടെ നക്രാംച്ചിറ അഴീക്കൽ ഉള്ള വഴത്തോപ്പിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. വാഹനങ്ങളിൽ നിന്നും പൊളിച്ചു കളഞ്ഞതും പുതിയ ബാഗുകളും സീറ്റ് കവറുകളും സ്പോഞ്ചുകളും റെക്സിൻ പൊളിത്തീൻ തുടങ്ങി അപ്പ്ഹോൾസറി ഉപയോഗ ശൂന്യമായവയാണ് നിക്ഷേപിച്ചിരിക്കുന്നത്. നിരവധി വാഴകളും ഇവിടെ നശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റു മാലിന്യങ്ങളും എല്ലാം ചാക്കിൽ കെട്ടിയും അല്ലാതെയും ഇവിടെ കുന്നുകൂട്ടിയ അവസ്ഥയിലാണ്. ഞായറാഴ്ച രാവിലെ പതിവുപോയ വഴത്തോപ്പിൽ എത്തിയ മോഹനൻ ചെട്ടിയാർക്കു വഴത്തോപ്പിലേക്ക് പ്രവേശിക്കാനാകാത്ത വിധത്തിലാണ് അനധികൃത നിക്ഷേപം നടത്തിയത്. പെട്ടി ഓട്ടോറിക്ഷ പോലെ ചെറിയ വാഹനത്തിൽ രാത്രിയിൽ പലതവണ എത്തിയാണ് നിക്ഷേപം നടത്തിയിരിക്കുന്നതും എന്നും മണ്ണിനും കൃഷിക്കും കേടു പറ്റുന്ന തരത്തിലാണ് ഉപയോഗ ശൂന്യമായ വസ്തുക്കകുളുടെ നിക്ഷേപം എന്നും കത്തിച്ചു കളയാനോ കുഴിവെട്ടി മൂടാനോ കഴിയാത്ത സഹചര്യമെന്നും വാഴത്തോപ്പ് ഉടമ മോഹനൻ ചെട്ടിയാർ പറഞ്ഞു.