തിരുവനന്തപുരം: ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ചിത്രകലാമണ്ഡലവും സംയുക്തമായി വിജയദശമി ദിവസമായ 15ന് രാവിലെ 8.30 മുതൽ പാറ്റൂർ തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ ഡ്രോയിംഗ്, പെയിന്റിംഗ്, കമ്പ്യൂട്ടർ തുടങ്ങിയ കോഴ്സുകളിൽ വിദ്യാരംഭം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. താത്പര്യമുള്ളവർ 9037893148, 9567803710 എന്ന നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.