വക്കം: സൗഹൃദ വേദിയും ഡോക്ടർ എം.എ. അക്ബർ കുടുംബാംഗങ്ങളും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എം.എ. അക്ബർ അവാർഡ് കഴിഞ്ഞ നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ ആസിഫ് മുഹമ്മദിന് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. തിരുവനന്തപുരം പ്രെസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വേദി പ്രസിഡന്റ് സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹരികുമാർ, അഡ്വ. വക്കം ആർ. സുഗതൻ, ഡോ. നിമ്മി ദേവ് സെക്രട്ടറി എസ്. ഷാജി, ജോ. സെക്രട്ടറി എ.എം. ബഷീർ എന്നിവർ പങ്കെടുത്തു.