തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10,691 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 3,61,495 പേരാണ് നിരീക്ഷണത്തിലുള്ളത്. 13.05 ശതമാനമാണ് ടി.പി.ആർ നിരക്ക്. 799 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 85 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
161 പേർ അപേക്ഷിച്ചു
മരണകാരണം കൊവിഡാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഇന്നലെ വൈകിട്ട് ആറു മണിവരെ 161 പേരാണ് അപേക്ഷിച്ചത്. അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കും.