തിരുവനന്തപുരം; സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഇന്നലെ നടന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ നാലു ലക്ഷത്തോളം പേർ പരീക്ഷ എഴുതി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലെ 72 പരീക്ഷാ കേന്ദ്രങ്ങളിലായി 17,000 ത്തോളം പേർ പരീക്ഷ എഴുതി. ജൂൺ 27 ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റിവച്ചത്. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ.എ.എസ് ),ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ് ) ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ് ) എന്നിവയടക്കം 24 സർവീസുകളിലേക്കാണ് പരീക്ഷ.