tourism

തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ വായ്പാപദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്ക് 10,000 രൂപ വരെ പലിശ, ഈട് രഹിത വായ്പ നൽകുന്നതാണ് റിവോൾവിംഗ് ഫണ്ട് പദ്ധതി.തുടക്കത്തിൽ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

റിവോൾവിംഗ് ഫണ്ട് പ്രകാരം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും അംഗീകൃത സംഘടനയിലെ അംഗമായ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിൽ ചെയ്യുന്നവർക്കും ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന രജിസ്റ്റർ ചെയ്ത യൂണിറ്റുകൾക്കും ഈ വായ്പക്കായി അപേക്ഷിക്കാം.
അപേക്ഷകൾ പരിശോധിച്ച് വായ്പ അനുവദിക്കുന്നതിന് സമിതിയും രൂപീകരിച്ചു.