തിരുവനന്തപുരം: ഡീസലിന് സംസ്ഥാനത്ത് ലിറ്ററിന് നൂറു രൂപ കടന്നത് ജനദ്രോഹനടപടി മാത്രമല്ല, ആഭ്യന്തര ചരക്ക് ഗതാഗത വിപണിയെ പരിപൂർണ്ണമായി തകർക്കുന്ന ആസൂത്രിത കൊള്ളയും പിടിച്ചുപറിയുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ആഗോള വിപണിയിൽ വില കുറഞ്ഞാലും പ്രാദേശികവിപണിയിൽ നികുതികൾ തെല്ലും കുറക്കാതെ , ജനങ്ങളെ പിഴിയുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൊള്ളയടിക്ക് കൂട്ടുനിൽക്കുന്ന സംഘമായി പിണറായി സർക്കാർ മാറിയെന്നും എം.പി പറഞ്ഞു.