തിരുവനന്തപുരം: 42ാം സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് പുരുഷ - വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 16,17 തീയതികളിൽ നെടുമങ്ങാട് പി.വി. ബാലകൃഷ്ണൻ നായർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 16ന് രാവിലെ 9.30ന് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ശ്യാംലാൽ സി.എസ് അദ്ധ്യക്ഷനാകും. 17ന് വൈകിട്ട് സമാപന സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ പങ്കെടുക്കും.