തിരുവനന്തപുരം: ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ ലഹരിവിമുക്തി ദീപം തെളിക്കലും പുഷ്പാർച്ചനയും നടത്തി. പ്രൊഫ. ആശ ജി. വക്കം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ഷിബു അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് ചെയർമാൻ ചന്ദ്രബോസ്, പി.ആർ.ഒ അഡ്വ. പ്രഹ്ലാദൻ, സെക്രട്ടറി ജെ. പി. കുളക്കട, സർവോദ യമണ്ഡലം സദാനന്ദൻ, മദ്യ നിരോധന ഐക്യവേദി ലാസർ, ഏകതാപരിഷത്ത് പരശുരാമൻ, പരിഷത്ത് എക്സിക്യൂട്ടീവ് അംഗം ഘോഷ്, ശാന്തിസമിതി നാരായണൻ തമ്പി, പരിഷത്ത് ജില്ലാ സെക്രട്ടറി സജി ദേവരാജൻ, മുരളീധരൻ, ജീവൻലാൽ, മുരുക്കുംപുഴ വിഷ്ണു, വിനോദ് തുടങ്ങിയവർ സംസാരിച്ചു.