r-bindu

തിരുവനന്തപുരം: മാർക്ക് ജിഹാദ് പരാമർശം നടത്തിയ ഡൽഹി സർവകലാശാല അദ്ധ്യാപകൻ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു കേന്ദ്ര വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഡൽഹി സർവകലാശാല അദ്ധ്യാപകൻ മാർക്ക് ജിഹാദ് പരാമർശം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നായിരുന്നു വിവാദ പരാമർശം. വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുവെന്നും അദ്ധ്യാപകൻ പറഞ്ഞിരുന്നു.