congress

പാറശാല: കോൺഗ്രസ് ചെങ്കൽ ചെങ്കൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി സന്ദേശ യാത്ര മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻനായരുടെ നേതൃത്വത്തിൽ പ്ലാമൂട്ടുക്കടയിൽ നിന്നും ആരംഭിച്ച യാത്ര ഉദിയൻകുളങ്ങരയിൽ സമാപിച്ചു. സന്ദേശ യാത്രയുടെ സമാപന സമ്മേളനം ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി സെക്രട്ടറിമാരായ എസ്.കെ. അശോക് കുമാർ, ആർ. വത്സലൻ, സി.ആർ. പ്രാണകുമാർ, ഡി.സി.സി സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, അഡ്വ.എം. ബെനഡിക്ട്, അഡ്വ. വിനോദ് സെൻ, ജോസ് ഫ്രാങ്ക്ളിൻ, നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അവനീന്ദ്രകുമാർ, എസ്. ഉഷാകുമാരി, പൊഴിയൂർ ജോൺസൺ, എം. രാജേന്ദ്രൻ നായർ, ജി. സുധാർജ്ജുനൻ, ആർ. ഗിരിജ, സി. റാബി, വി.ഭുവനചന്ദ്രൻ നായർ, എൻ. സിദ്ധാർത്ഥൻ നായർ, അഡ്വ.എൻ.പി. രജ്ഞിത്റാവു, ആറയൂർ രാജശേഖരൻ നായർ, എ.ലീൻ, താമരവിള വിജയൻ, ബെൽസി ജയചന്ദ്രൻ, കെ. അജിത്കുമാർ, ഹെലൻ ബാബു, വൈ.ആർ. വിൻസെന്റ്, പൊഴിയൂർ വിജയൻ, ചെങ്കൽ റെജി, അരുൺ എസ്.കെ തുടങ്ങിയവർ നേതൃത്വം നൽകി.