uj

വർക്കല: കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കല്ലമ്പലം മാവിൻമൂട് പാണത്തറ പ്ലാവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ബീനയുടെയും മകൻ വിഷ്ണു (19), കല്ലമ്പലം മാവിൻമൂട് പ്രസിഡന്റ് മുക്കിനു സമീപം എസ്.ജെ. മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഗിരീഷിന്റെ മകൻ ആരോമൽ (അച്ചു -16) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടം.

മറ്റൊരു സുഹൃത്തായ മാവിൻമൂട് വടക്കുംകര സ്വദേശി ആദർശിനൊപ്പം (18)​ ബൈക്കിലാണ് വിഷ്ണുവും ആരോമലും പൊഴിമുഖത്ത് എത്തിയത്. ഇവർ കടലിൽ കുളിക്കാനിറങ്ങിയെങ്കിലും ആദർശ് കരയിൽ തന്നെ ഇരുന്നു. ഇതിനിടെയുണ്ടായ ശക്തമായ തിരമാലയിൽപ്പെട് വിഷ്ണുവും ആരോമലും മുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരവൂർ ഫയർഫോഴ്സ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. അയിരൂർ പൊലീസും സ്ഥലത്തെത്തി.

ആറ്റിങ്ങൽ ഐ.ടി.ഐയിലെ വിദ്യാർത്ഥിയാണ് വിഷ്ണു. ആരോമൽ ഞെക്കാട് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. അപകടങ്ങൾ തുടർക്കഥയായ

കാപ്പിൽ പൊഴിയിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 27നും രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് മരിച്ചിരുന്നു. ലൈഫ് ഗാർഡിന്റെ അഭാവമാണ് പ്രദേശത്തെ അപകടം തിരിച്ചറിയാനാകാതെ കടലിൽ ഇറങ്ങുന്നവരുടെ മരണത്തിന് കാരണമാകുന്നത്. പൊലീസിന്റെ സാന്നിദ്ധ്യവും ഇവിടെ കുറവാണെന്ന ആരോപണം നിലനിൽക്കവേയാണ് വീണ്ടും അപകടം ഉണ്ടായത്.