പോത്തൻകോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഞാണ്ടൂർക്കോണം ശാന്തിയിൽ അജിത്കുമാർ (55) മരണമടഞ്ഞു. ഇക്കഴിഞ്ഞ 3ന് രാത്രി 8 ന് കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം അജിത്കുമാർ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു.