നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45നും 50നും ഇടയിൽ പ്രായം തോന്നിക്കും. ഇടതുകൈത്തണ്ടയിൽ ചുവന്ന നൂല് കെട്ടിയിട്ടുണ്ട്. കാവി മുണ്ടും വെള്ളയിൽ വരകളുളള ഷർട്ടുമാണ് വേഷം. ആളെക്കുറിച്ച് വിവരം ലഭിക്കുന്നവർ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു. ഫോൺ:0471-2222222, 9497947112, 9497980123