തിരുവനന്തപുരം : നടൻ നെടുമുടി വേണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ് . ദീർഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.