തിരുവനന്തപുരം: കോർപ്പറേഷൻ സോണൽ ഓഫീസുകളിൽ നികുതി തുക തട്ടിയെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ സദസുകളുടെ നഗരതല ഉദ്ഘാടനം വെട്ടുകാട് ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. യു.ഡി.എഫ് നേതാക്കൾ സംസാരിക്കും. 12ന് 99 വാർഡുകളിലും വൈകിട്ട് ജനകീയ സദസുകൾ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ പി.കെ. വേണുഗോപാൽ അറിയിച്ചു.