വെഞ്ഞാറമൂട്: സാന്ത്വന പരിചരണ ദിനത്തിൽ വേദനയിൽ നിന്ന് മോചനത്തിന് കൈകോർത്ത് പുല്ലമ്പാറ പാലിയേറ്റീവ് കെയർ അംഗങ്ങൾ. വെള്ളാഞ്ചിറയിലെ പുളിങ്ങോട്ട് കുന്ന് വീട്ടിൽ സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ തൊണ്ണൂറ് വയസുകാരി രത്നമ്മ, മാനസിക രോഗിയായ മകൾ, കാൻസർ രോഗിയായ മരുമകൾ എന്നിവരടങ്ങിയ ഏഴംഗ കുടുംബത്തിനാണ് സഹായമെത്തിച്ചത്.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. നിജു എം.എൽ, വെഞ്ഞാറമൂട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ്, വാർഡ് മെമ്പർമാരായ പുല്ലമ്പാറ ദിലീപ്. കോമളവല്ലി, ജനമൈത്രി പൊലീസ് കോ - ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ഹെൽത്ത് ഇൻപെക്ടർ വിജയഗോപാൽ, ജെ. പി.എച്ച്.എൻ റീന, പാലിയേറ്റിവ് നേഴ്സ് സലീന ബീവി, ആശാവർക്കർ സഫീന ബീവി എന്നിവർ സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്തിൽ പാലിയേറ്റിവ് കെയർ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന പാലിയേറ്റീവ് നഴ്സ് സലീന ബീവിയ്ക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ ആദരവ് നൽകി.