കിളിമാനൂർ:കിളിമാനൂർ ഗവ.എൽ.പി.എസിലെ ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം 23ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.വൈകിട്ട് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. മുൻ എം.എൽ.എ അഡ്വ:ബി.സത്യൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി,കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,ജില്ല പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ജി.ജി. ഗിരികൃഷ്ണൻ,ബ്ളോക്ക് അംഗം സജികുമാർ,പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ,കിളിമാനൂർ എ.ഇ.ഒ വി.എസ്. പ്രദീപ്,ബി.പി.ഒ വി.ആർ സാബു,ജനപ്രതിനിധികൾ, സാമൂഹ്യ- സാംസ്ക്കാരിക പ്രഗല്ഭർ തുടങ്ങിയവർ സംസാരിക്കും.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു.കൊട്ടറ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോ ഒാർഡിനേറ്റർ എസ്.ജവാദ്,റിട്ട:എച്ച്.എം ശാന്തകുമാരി അമ്മ,റാഫി,സി.സുകുമാരപിള്ള,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ,ബീനാ വേണുഗോപാൽ എന്നിവർ സംസാരിച്ചു. എച്ച്.എം ഇൻ ചാർജ് നിസ സ്വാഗതവും എസ്.എം. സി ചെയർമാൻ രതീഷ് പോങ്ങനാട് നന്ദിയും പറഞ്ഞു.