കിളിമാനൂർ:പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അഗ്രി ന്യൂട്രി ഗാർഡൻ ഉദ്ഘാടനം മഹാദേവശ്വരം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത സ്വാഗതം പറഞ്ഞു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ്ംഗ് കമ്മിറ്റി ചെയർമാൻ സിബി ,വാർഡ് മെമ്പർമാരായ ഗിരിജ, സുമ, ശ്യാം നാഥ് സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.