conve

കിളിമാനൂർ:എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കൺവൻഷൻ തൊളിക്കുഴി ജനതാ വായനശാല ഹാളിൽ നടന്നു.റ്റി.താഹ അദ്ധ്യക്ഷനായ കൺവൻഷൻ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ,സെക്രട്ടറി അഡ്വ:ആർ.എസ് ജയൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി എ. എം റാഫി,എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.രാഹുൽ രാജ്,ജില്ലാ വൈസ് പ്രസിഡന്റ് അൽ ജിഹാൻ,സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി.എൽ അജീഷ്, എന്നിവർ സംസാരിച്ചു.റഹീം നെല്ലിക്കാട് സ്വാഗതവും അരവിന്ദ് കളീലിൽ നന്ദിയും പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ മാതൃകാ പ്രവർത്തനം നടത്തിയ,അമൽ എം എസ്.സുമിത്ത്.എസ്,പ്രണവ്,ഷാജി, സമീർ,അരവിന്ദ്, അവിനാഷ്, ഷെരീഫ്, ഷാജഹാൻ,എന്നിവരേയും മികച്ച യുവ മാതൃകാ,കർഷകനായ രതീഷ് കുമാറിനേയും ചടങ്ങിൽ ആദരിച്ചു.