പാലോട്: ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാലോട് രവിക്ക് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എൻ.സി പി യിൽ നിന്നും രാജിവച്ച് കോൺഗ്രസിലേക്ക് വന്നവരെയും പാലോട് രവി ഷാൾ അണിയിച്ച് സ്വീകരിച്ചു.മണ്ഡലം പ്രസിഡന്റ് രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ,ശൈലജാ രാജീവൻ,ബി.എൽ.കൃഷ്ണണപ്രസാദ്,പവിത്ര കുമാർ, ചന്ദ്രശേഖരപിള്ള,പി.രാജീവൻ,ബി.എസ്.രമേശൻ,പത്മാലയം മിനി ലാൽ,ജി.സാജു,കാനാവിൽ ഷിജു,പൊട്ടൻചിറ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.