photo

പാലോട്:കേരള പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷമഹോത്സവം നന്ദിയോട് പുലിയൂരിൽ സ്വാതന്ത്ര്യ സമരസേനാനി കെ.കേശവന്റെ സ്മൃതികുടീരത്തിൽ ചന്ദനമരത്തെ നട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പത്മാലയം മിനി ലാലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് മുഖ്യാതിഥിയായി.എൽ.വി.അജയകുമാർ, പി എസ്.ബാജിലാൽ, പവിത്ര കുമാർ, ബി.എൽ.കൃഷ്ണപ്രസാദ്, ശൈലജാ രാജീവൻ, സോഫി തോമസ്, അനിൽകുമാർ, വിജയൻ, രാജ് കുമാർ, ബി.സുശീലൻ, കാനാവിൽ ഷിബു, അരുൺ രാജൻ, ഉഷ വിജയൻ,ഗീതാ ശ്രീകുമാർ,ഷീനാ പ്രസാദ് എന്നിവർ സംസാരിച്ചു.