കല്ലമ്പലം: കെ റെയിൽ പദ്ധതിക്കെതിരെ നടത്തിയ പദയാത്ര വേളമാനുർ യു.പി.എസ് സ്കൂളിന് സമീപം സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, കൊല്ലം ജില്ലാ സമരസമിതി രക്ഷാധികാരി ഷൈല. കെ. ജോൺ, എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഷെബീർ ആസാദ്, ജാഥാ ക്യാപ്റ്റൻ മരുതികുന്ന് സമരസമിതി സെക്രട്ടറി നസിറുദ്ദീൻ മരുതികുന്ന് എന്നിവർ സംസാരിച്ചു.സമിതി ജോയിന്റ് കൺവീനർ കെ.എസ്.ആബ്ദുൽ റഷീദ് ജാഥാ ക്യാപ്റ്റന് പതാക കൈമാറി.കോട്ടറക്കോണം ജംഗ്ഷനിൽ നടന്ന സമാപന യാത്രയിൽ ജില്ലാ സമിതിയംഗങ്ങളായ രാജു കോട്ടറക്കോണം,ആർ.കുമാർ,എസ്. മിനി, ഗോവിന്ദ് ശശി,അജിത്ത് മാത്യു എന്നിവർ സംസാരിച്ചു.ലക്ഷ്മി ആർ. ശേഖർ, യൂത്ത് പ്രൊമോഷൻ കൗൺസിൽ വർക്കല താലൂക്ക് കൺവീനർ ഇജാസ്,എ.സബൂറ,സജീർ കോട്ടറക്കോണം എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.നിരവധി സമര പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ നിന്ന് പദയാത്രയിൽ പങ്കെടുത്തു.