pc-vishnunath

തിരുവനന്തപുരം : സംസ്ഥാനം സ്വന്തം നിലയിൽ നടത്തിയ സിറോ സർവേ ഫലം മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ,മാദ്ധ്യമങ്ങളോട് വിശദീകരിച്ചത് പ്രതിപക്ഷ എം.എൽ.എ പി.സി.വിഷ്‌ണുനാഥ്.

സ്കൂൾ തുറക്കലിന്റെയും വാക്സിനേഷന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനം സിറോ സർവേ ഫലം കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ സർവേ പൂർത്തിയായി. ഫലം . കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞെങ്കിലും പിന്നീടത് മുഖ്യമന്ത്രി അറിയിക്കുമെന്നായി. അതിനിടെയാണ് പ്രതിപക്ഷം നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യമായിരുന്നെങ്കിലും സമയപരിമിതി കാരണം സഭയിൽ ഉന്നയിക്കപ്പെട്ടില്ല. അതിനാൽ മന്ത്രിക്ക് മറുപടി പറയാനും കഴിഞ്ഞില്ല. ഇതോടെ സർവേ ഫലം സഭാ രേഖയിൽ മാത്രമായി.ഇന്നലെ സഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം, ചോദ്യം ഉന്നയിച്ച വിഷ്ണുനാഥ് വാർത്താസമ്മേളനം വിളിച്ച് ഫലം വിശദീകരിക്കുകയായിരുന്നു. അതിന് ശേഷമാണ് ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്.