turf

ചിറയിൻകീഴ്:മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുരുക്കുംപുഴ വരിക്ക് മുക്കിൽ ഫുട്ബാൾ-ക്രിക്കറ്റ് ടർഫും വനിതകളുടെ സംയുക്ത സംരംഭമായി കുട്ടികൾക്കുള്ള പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,വൈസ് പ്രസിഡന്റ് മുരളീധരൻ,മംഗലപുരം ഏരിയ കമ്മിറ്റി സെക്രട്ടറി മധു മുല്ലശേരി,ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ്.എസ്. കുമാർ, ജോയിന്റ് സെക്രട്ടറി കെ.സി.എ രഞ്ജിത്ത് രാജേന്ദ്രൻ,മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ.സി.എ.ആർ.അനിൽകുമാർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ഡയറക്ടർ ബോർഡ് അംഗങ്ങളായ രേഖ.ബി,രജിത,വനജ,നിഷ,ഷിംന തുടങ്ങിയവർ പങ്കെടുത്തു.