മുടപുരം :മംഗലാപുരം ഗ്രാമ പഞ്ചായത്തിലെ പാട്ടം എൽ.പി.സ്കൂളിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വാങ്ങിയ സ്കൂൾ ബസിന്റെയും അമൃത വൃക്ഷനടീലിന്റെയും ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,വൈസ് പ്രസിഡന്റ് മുരളീധരൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ലൈല,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലത,എസ്.കവിത,എസ്.ജയ,ജുമൈലബീവി,ബിന്ദു ബാബു,ബിനി,ഷീല,കെ.കരുണാകരൻ,മീന അനിൽ,എ.ഇ.ഓ എ.ഷിജ,ബി.പി.സി ഇൻചാർജ് മധുസൂദനക്കുറുപ്പ്,ഹെഡ്മാസ്റ്റർ ഇൻചാർജ് ബീന,പി.ടി.എ പ്രസിഡന്റ് ജെ.എം. നൗഷാദ്, വികസനസമിതി എ.ആർ.മുഹമ്മദ്,എസ്.എം.സി ചെയർമാൻ ബീന പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.