p

തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടുപോവാനും ഇ-വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടുപോവുന്നതിന് ബുദ്ധിമുട്ടുമുണ്ടാവില്ല. നികുതി പിരിച്ചെടുക്കാനും ചോർച്ച തടയാനുമുള്ള നടപടികൾ ഒഴിവാക്കാനാവില്ല. ഖജനാവിലേക്ക് നികുതി വന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവും. ഇതിന്റെ പേരിൽ ഒരു വ്യാപാരിയെയും ബുദ്ധിമുട്ടിക്കില്ല. വാറ്റ് കുടിശിക ഒറ്റത്തവണ തീർപ്പാക്കാനുള്ള നടപടികളടക്കം പുരോഗമിക്കുകയാണെന്നും എം.കെ. മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

കാ​ത്ത​ലി​ക് ​ബാ​ങ്ക്
ഓ​ഹ​രി​ ​വി​ൽ​പ്പ​ന​യിൽ
ആ​ശ​ങ്ക​:​ ​ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​റ്റ​വും​ ​പ​ഴ​ക്ക​മു​ള്ള​ ​സ്വ​കാ​ര്യ​ ​ഷെ​ഡ്യൂ​ൾ​ഡ് ​ബാ​ങ്കാ​യ​ ​കാ​ത്ത​ലി​ക് ​സി​റി​യ​ൻ​ ​ബാ​ങ്കി​ന്റെ​ 75​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​വാ​ങ്ങാ​മെ​ന്ന​ ​കേ​ന്ദ്ര​ന​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൈ​മാ​റ്റം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​നു​ള്ള​ ​ആ​ശ​ങ്ക​ ​മാ​നേ​ജ്മെ​ന്റി​നെ​ ​അ​റി​യി​ക്കു​മെ​ന്ന്
മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
35,000​കോ​ടി​ ​നി​ക്ഷേ​പ​മു​ള്ള​ ​ബാ​ങ്കാ​ണി​ത്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ദ്റോ​ഹി​ക്കു​ന്നെ​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​പ​രി​മി​തി​യു​ണ്ടെ​ന്നും​ ​പി.​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.