കാട്ടാക്കട:മുട്ടിൽ മരംമുറി കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കൊവിഡ് കാലത്ത് നടന്ന ഏറ്റവും വലിയ കൊള്ളയാണ് മരം കൊള്ളയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മരംകൊള്ളയ്ക്കെതിരെ പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ മണ്ഡലം തല വൃക്ഷ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ നശിപ്പിച്ച് സർക്കാർ കൊള്ള നടത്തുമ്പോൾ ആ പ്രകൃതിയെ സംരക്ഷിക്കാൻ മരം നട്ട് കോൺഗ്രസ് മാതൃകയാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ എസ് ശബരീനാഥൻ,
ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ, എൽ.രാജേന്ദ്രൻ,ആർ.എസ്.സജീവ്,പി.രാജേന്ദ്രൻ, കട്ടയ്ക്കോട് തങ്കച്ചൻ,യുബി.അജിലാഷ്,ലിജു സാമുവൽ,സുരേന്ദ്രൻ നായർ,റിജു എന്നിവർ പങ്കെടുത്തു.