atlpost

മുടപുര: സിമെന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാധനസാമഗ്രികളുടെ വില കുറയ്ക്കുക,നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കേന്ദ്ര സർക്കാർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഒാഫീസുകൾക്ക് മുന്നിൽ തൊഴിലാളികൾ സമരം നടത്തി. ആറ്റിങ്ങൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ സമരം യൂണിയൻ ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ കമ്മറ്റിയംഗം പ്രഭാസ് അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ കമ്മറ്റിയംഗങ്ങളായ ആർ.പി.അജി,എസ്.രാജശേഖരൻ,യൂണിയൻ ഏരിയ പ്രസിഡന്റ് എസ്. രജു, ദീപ എന്നിവർ സംസാരിച്ചു. അഞ്ചുതെങ്ങിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം സി.പയസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ലിജാബോസ്,ബി.എൻ.സൈജുരാജ്,സുനി.പി.കായിക്കര, ആർ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ചിറയിൻകീഴ് പോസ്റ്റാഫീസിനു മുന്നിലെ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.ജി.വ്യാസൻ,എം.ബിനു,വിജയകുമാർ, നളിനാക്ഷൻ രഘു ആശാരി തുടങ്ങിയവർ പങ്കെടുത്തു. കീഴാറ്റിങ്ങൽ പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരം കോ ഒാർഡിനേഷൻ കമ്മിറ്റി കൺവീനർ എസ്.സാബു ഉദ്ഘാടനം ചെയ്തു. എൻ.ദേവ് ,ബാബു കുട്ടൻ,സുര തുടങ്ങിയവർ സംസാരിച്ചു.