മുടപുരം : സി.പി.എം കോളിച്ചിറ ബ്രാഞ്ച് സമ്മേളനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.സുദേവൻ അദ്ധ്യക്ഷത വഹിച്ചു.കയർ ഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ,കയർ സംഘം പ്രസിഡന്റ് രാധാകൃഷ്ണൻ,ഏരിയ കമ്മിറ്റി അംഗം ബി.മുരളീധരൻ നായർ,മുതിർന്ന പാർട്ടി അംഗം സദാശിവൻ പിള്ള എന്നിവരെ ആദരിച്ചു.ഏരിയ കമ്മിറ്റി അംഗം ബി.ശോഭ,മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥാൻ നായർ ,അഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.ബ്രാഞ്ച് സെക്രട്ടറിയായി ടി.ബിനുവിനെ തിരഞ്ഞെടുത്തു.