ആറ്റിങ്ങൽ:ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് ഉപകരണങ്ങൾ പുറത്തു കൊണ്ടുപോയി കൊവിഡ് ടെസ്റ്റ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഇതിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എസ്.അജിത് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.രാജേഷ് മാധവൻ,ജില്ലാ കമ്മിറ്റി അംഗം ശിവൻ പിള്ള,സുരേഷ്,സുജി,ശാന്തമ്മ,ഷീല, ജീവൻ ലാൽ,ഗോപകുമാരൻ നായർ,കണ്ണൻ,ദിവാകരൻ,ഹരി പോറ്റി തുടങ്ങിയവർ നേതൃത്വം നൽകി.