prethikal

കല്ലമ്പലം: ബൈക്ക് യാത്രികനെ പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കൊട്ടാരംവീട്ടിൽ അനന്ദു (22), പാരിപ്പള്ളി കിഴക്കനേല ജെ.എസ്. ഭവനിൽ ശ്രീജിത്ത് (32) എന്നിവരാണ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്. ചടയമംഗലം സ്വദേശിയായ മനോജ് മുരളിക്കാണ് കഴിഞ്ഞ ദിവസം പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് മർദ്ദനമേറ്റത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടിച്ച ബൈക്ക് മുന്നിലൂടെ പോകുകയായിരുന്ന മനോജിന്റെ ബൈക്കിൽ ഇടിച്ചു. തിരിഞ്ഞുനോക്കിയ ഇദ്ദേഹത്തെ യുവാക്കൾ അസഭ്യം പറയുകയും പാരിപ്പള്ളിയിൽ നിന്ന് കെട്ടിടംമുക്ക് വരെ പിന്തുടർന്നെത്തിയ ശേഷം തടഞ്ഞുനിറുത്തി മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ മനോജിനെ നാട്ടുകാരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽ, എ.എസ്.ഐ സജിത്ത്, എസ്.സി.പി.ഒമാരായ മനോജ്, ബിനു, അജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.