നെയ്യാറ്റിൻകര: മാമ്പഴക്കര തണൽ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. സാംസ്കാരികവേദി പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മഞ്ചതല സുരേഷ്, എസ്.എസ്. സ്വപ്നജിത്ത്,മാമ്പഴക്കര രാജശേഖരൻ നായർ, ആവണി ശ്രീകണ്ഠൻ, എം.പി. മോഹനൻ നാടാർ, സെക്രട്ടറി ആർ. രഞ്ജിത്ത്, ട്രഷറർ എസ്. ശ്രീകുമാർ, സമിതി അംഗങ്ങളായ സുനിതകുമാരി, ആശ, വൈഗ, ദർശൻ, അയ്യപ്പൻ ജയകുമാർ, സന്തോഷ് എന്നിവർ പങ്കെടുത്തു.