postalstaf

വർക്കല:പോസ്റ്റൽവാരാചരണത്തിന്റെ ഭാഗമായി ചെറുന്നിയൂർ പോസ്റ്റാഫീസിൽ അമ്മയും കുഞ്ഞും കാമ്പയിൻ ഉൾപെടെ വിവിധ നിക്ഷേപ പദ്ധതി കാമ്പയിനുകൾ ആരംഭിച്ചു. തപാൽ വകുപ്പിൽ 25 വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ച പോസ്റ്റുമാസ്റ്റർ ജയ.എസ്, പോസ്റ്റൽ അസിസ്റ്റന്റ് സതീഷ്, ജീവനക്കാരായ വിജയൻനായർ, കൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ പോസ്റ്റൽവാരാചരണം ഉദ്ഘാടനം ചെയ്തു.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ സനിൽകുമാർ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സജീവൻ, ചെറുന്നിയൂർബാബു,വി.ശ്രീനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.മുതിർന്ന നിക്ഷേപകരെ ആദരിക്കൽ, പ്രായംകുറഞ്ഞ നിക്ഷേപകന് സ്നേഹസമ്മാനം, നിക്ഷേപസന്ദേശ പ്രചാരണം എന്നിവയും നടന്നു.