വർക്കല: ചെമ്മരുതിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി അഡ്വ. വി.ജോയി എം.എൽ.എ, അഡ്വ. എസ്.ഷാജഹാൻ, അഡ്വ. എഫ്.നഹാസ്, കെ.പി.മനീഷ് എന്നിവർ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗങ്ങളായ എ.എച്ച്.സലിം,തങ്കമണി,ലോക്കൽകമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ബ്രാഞ്ച് സെക്രട്ടറിമാരായി അബുബക്കർ (നടയറ),റോജിശൈലേന്ദ്രൻ (എണാറുവിള),സുധൻ (തച്ചോട്), സജ്നാലാൽ (ബംഗ്ലാവിൽ), എസ്.ഷാജി (ചാവടിമുക്ക്), പ്രസാദ് (ശ്രീനിവാസപുരം),മിനി (തറട്ട), വി.ബൈജു (പട്ടിയാരത്തുംവിള), അൻസറുദ്ദീൻ (തോക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.ചെമ്മരുതി ലോക്കൽ സമ്മേളനം 16, 17 തീയതികളിൽ മുട്ടപ്പലം ചാവടിമുക്ക് എസ്.കൃഷ്ണൻകുട്ടി-ടി.രാധാകൃഷ്ണൻ നഗറിൽ നടക്കും.