വർക്കല:പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റും കർഷകമോർച്ച പ്രസിഡന്റും കഴിഞ്ഞ വർക്കല ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെമ്മരുതി ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്ന ദേവദാസ് എസ്.സി മോർച്ച പ്രവർത്തകരായ സജിൻദാസ്, ജയ,ബി.ജെ.പി പ്രവർത്തകരായ സത്യഭാമ, ശശി, സജി തുടങ്ങിയവർ സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.സി.പി.എം തോക്കാട് ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു അഡ്വ. വി.ജോയി എം.എൽ.എ എന്നിവർ പതാക നൽകി എല്ലാവരെയും സ്വീകരിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ എ.എച്ച്.സലിം,കെ.പി.മനീഷ്, ചെമ്മരുതി ലോക്കൽ സെക്രട്ടറി എസ്.സന്തോഷ് കുമാർ, അൻസറുദ്ദീൻ, ആർ.സൂരജ്, സജീന്ദ്രബാബു എന്നിവർ പങ്കെടുത്തു.