binu

കാട്ടാക്കട: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തയ്യൽക്കടക്കാരൻ മരിച്ചു. കുറ്റിച്ചൽ കരുപ്പോട്ടിച്ചിറ തടത്തരികത്ത് വീട്ടിൽ സുശീലയുടെ മകൻ ബിനുവാണ് (42) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് കുറ്റിച്ചൽ കള്ളോടിനടുത്തായിരുന്നു സംഭവം.

കടയിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകവേ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ കാർ ഓടിച്ചിരുന്നവർ ഓടിപോയി. പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്ന ഇയാളെ ഇതുവഴി വന്ന ഓട്ടോയിലെ യാത്രക്കാരി കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മരിച്ചു. പൂവച്ചൽ ആലമുക്കിനടുത്ത് തയ്യൽക്കട നടത്തുന്ന ബിനു അവിവാഹിതനാണ്. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.