ആറ്റിങ്ങൽ : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം ആറ്റിങ്ങലിൽ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വി.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് ആർ.കൃഷ്ണൻകുട്ടി നായർ സ്വാഗതം പറഞ്ഞു.എസ്.എസ്.എൽ.സി അവാർഡ് വിതരണം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പ്രേമചന്ദ്രൻ നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സതീഷ് കുമാറും കണക്ക് യൂണിറ്റ് ട്രഷറർ ആർ.രാജേന്ദ്രൻ നായരും അവതരിപ്പിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് .സന്തോഷ് കുമാർ സംഘടന ക്ലാസെത്തു.ജില്ലാ സെക്രട്ടറി എം.രാജ്‌മോഹൻ, സംസ്ഥാന ക്ഷേമ ഫണ്ട് കമ്മിറ്റി അംഗം ഗോപകുമാരൻ നായർ, മുൻ യൂണിറ്റ് പ്രസിഡന്റുമാരായ വി.ശിവൻപിള്ള , മുരളീധരക്കുറുപ്പ്,ജില്ലാ എക്സിക്യുട്ടീവ് അംഗം സി.രവീന്ദ്രൻ നായർ, ഓർഗനൈസിംഗ് സെക്രട്ടറി ജലൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു.