nedumudi-venu

പ​ക​ര​ക്കാ​ര​നെ​ ​ക​ണ്ടെ​ത്താ​നാ​വാ​ത്ത​ ​ഒ​രു​പി​ടി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട് ​നെ​ടു​മു​ടി​ ​വേ​ണു​ ​എ​ന്ന​ ​ന​ട​ന്.​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ത​മ്പി​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​കൃ​ത്യ​മാ​യ​ ​പേ​ര് ​പോ​ലു​മി​ല്ല. സ​ർ​ക്ക​സ് ​കൂ​ടാ​ര​ത്തി​ലെ​ ​ ​ജീ​വി​തം​ ​പ​റ​യു​ന്ന​ ​ത​മ്പി​നെ​ ​മു​ന്നോ​ട്ട് ​ന​യി​ച്ചി​രു​ന്ന​ത് ​നെ​ടു​മു​ടി​വേ​ണു​വി​ന്റെ​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഭ​ര​ത​ന്റെ​ ​ആ​ര​വ​ത്തി​ലെ​ ​മരുത് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​നെ​ടു​മു​ടി​വേ​ണു​വി​ന​ല്ലാ​തെ​ ​മ​റ്റാ​ർ​ക്കും​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ആ​ദ്യ​മാ​യി​ ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​എ​ത്തി​യ​ ​സി​നി​മ​യാ​യി​രു​ന്നു​ ​പ​ത്മ​രാ​ജ​ന്റെ​ ​ക​ള്ള​ൻ​ ​പ​വി​ത്ര​ൻ.​ ​ത​ക​ര​യി​ലെ​ ​ചെ​ല്ല​പ്പ​നാ​ശാ​രി​യെ​ ​ആ​ർ​ക്കാ​ണ് ​മ​റ​ക്കാ​ൻ​ ​ക​ഴി​യു​ക.​ ​ഒരു മി​ന്നാമി​നുങ്ങി​ന്റെ നുറുങ്ങുവെട്ടം എന്ന ചി​ത്രത്തി​ലെ അഭി​നയത്തി​ന് ദേശീയ അവാർഡ് പ്രതീക്ഷി​ച്ചി​രുന്നുവെങ്കി​ലും അത് കി​ട്ടാത്തതി​ലുള്ള നി​രാശ പലരോടും നെടുമുടി​ വേണു പങ്കുവച്ചി​ട്ടുണ്ട്.
നാ​ലു​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​മ്പോ​ഴും​ ​വി​ട​പ​റ​യും​ ​മു​ൻ​പേ​യി​ലെ​ ​സേ​വ്യ​ർ​ ​നൊ​മ്പ​രം​ ​ഉ​ണ​ർ​ത്തു​ന്നു.​ ​റൊ​മാ​ന്റ് ​വേ​ഷ​മാ​യി​രു​ന്നു​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​പ്പു​ണ്ണി​യി​ലേ​ത്.​ ​വ​ന്ദ​ന​ത്തി​ലെ​ ​ഫെ​ർ​ണാ​ണ്ട​സും​ ​ചി​ത്ര​ത്തി​ലെ​ ​പു​രു​ഷോ​ത്ത​മ​ൻ​ ​കൈ​മ​ളും​ ​തു​ട​ക്കം​മു​ത​ൽ​ ​ഒ​ടു​ക്കം​വ​രെ​ ​നി​റ​ഞ്ഞു​നി​ന്നി​രു​ന്നു.​ ​സി​ബി​ ​മ​ല​യി​ൽ​ ​ലോ​ഹി​ത​ദാ​സ് ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​ഹി​സ് ​ഹൈ​ന​സ് ​അ​ബ്ദു​ള്ള​യി​ലെ​ ​ഉ​ദ​യ​വ​ർ​മ്മ​ ​ത​മ്പു​രാ​നാ​യും​ ​മ​റ്റൊ​രു​ ​ന​ട​നെ​ ​സ​ങ്ക​ല്പി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഭ​ര​ത​ത്തി​ലെ​ ​ക​ല്ലൂ​ർ​ ​രാ​മ​നാ​ഥ​ൻ​ ​ഗു​ണ​വും​ ​ദോ​ഷ​വും​ ​ഒ​രേ​പോ​ലു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​എ​ല്ലാം​ ​നെ​ടു​മു​ടി​ ​കൈ​യി​ൽ​ ​ഭ​ദ്രം.​ ​സി​ബി​ ​മ​ല​യി​ന്റെ​ ​​ഇഷ്ടത്തി​ലെ ​ ​അ​ച്ഛ​ൻ​ ​വേ​ഷം​ ​ഏ​റെ​ ​ഹൃ​ദ്യ​മാ​യി​രു​ന്നു.​ ​ദി​ലീ​പു​മാ​യു​ള്ള​ ​സ്നേ​ഹ​വും​ ​ന​ർ​മ​വും​ ​നി​റ​ഞ്ഞ​ ​സം​ഭാ​ഷ​ണ​ ​ശ​ക​ല​ങ്ങ​ൾ​ .​ ​ഇ​ഷ്ടം​ ​ക​ണ്ട​വ​ർ​ക്ക് ​എ​ല്ലാം​ ​ആ​ ​അ​ച്ഛ​നോ​ട് ​ഇ​ഷ്ടം​ ​തോ​ന്നി​യി​രു​ന്നു.