വർക്കല: ടൂറിസം മേഖലയായ വർക്കല ഹെലിപാടിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ വ്യാപകമായ മോഷണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ വെങ്കിടേഷ്, തുക്കാര, മലയാളികളായ ജയരാജ്, ശ്രീകാന്ത് എന്നിവരുൾപ്പെടെ ഒരു കാശ്മീരിയുടെ കച്ചവട സ്ഥാപനത്തിലുമാണ് മോഷണം നടന്നത്.

കർണാടക സ്വദേശിയായ വെങ്കിടേഷിന്റെ കടയിൽ നിന്ന് 9,000 രൂപയും തുണിത്തരങ്ങളും
കവർന്നിട്ടുണ്ട്. ജയരാജിന്റെ സൂപ്പർമാർക്കറ്റിൽ നിന്ന് സിഗരറ്റും, ശീതളപാനീയങ്ങളും മോഷ്ടിച്ചു. മറ്റ് കടകളിൽ നിന്നും സാധനസാമഗ്രികൾ കവർന്നിട്ടുണ്ട്. നാല് കടകളിലാണ് പ്രധാനമായും മോഷണം നടന്നത്. സമീപത്തെ ചില കടകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട്. വർക്കല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.