തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് പരിസരവാസികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ ടൈറ്റാനിയം മേഖലാ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ഫാക്ടറി വളയൽ സമരം നടത്തി. പ്രസിഡന്റ് വേളി എസ്. മദനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡോ.ബി. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി കെ.വി. അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് ട്രഷറർ പി. മാധവക്കുറുപ്പ് നന്ദിയും പറഞ്ഞു.
മുൻ മന്ത്രി ബാബു ദിവാകരൻ, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, വാർഡ് കൗൺസിലർ ഡി.ജി. കുമാരൻ, എൻ.എസ്.എസ് മേഖലാ കൺവീനർ കെ.ആർ. വിജയകുമാരൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, അമ്പലത്തറ ശ്രീരംഗനാഥ് ( കെ.പി.എം.എസ്), കടകംപള്ളി സുകു, മുരളി കരിച്ചാറ (കെ.പി.എസ്.എസ്), കെ.എസ്. പ്രസാദ് (ഡി.ഡബ്ല്യൂ.എ), കൊച്ചുവേളി സുലൈമാൻ, ടി. സുരേഷ് ( എ.കെ.വി.എം.എസ് ), ഒരുവാതിൽകോട്ട ശശി (കെ.ടി.എസ്.എസ്), കഴക്കൂട്ടം അനിൽകുമാർ (കെ.വി.വി.എസ്), എസ്. സുദർശനൻ (വി.എസ്.എസ്) എന്നിവർ പങ്കെടുത്തു. ഫാക്ടറി വളയൽ സമരത്തിന് കെ. രതികുമാർ, വി. ഉദയകുമാർ, എ. രാജശേഖരൻ, എൻ. വിനു, കരിക്കകം സുരേഷ്, രതീഷ് എസ്.വി, വിക്രമൻ നായർ, എൽ. മോഹനൻ, ടി. ഹരികുമാർ, വി. സുദർശനൻ, എ. ജലജൻ, എസ്. പദ്മകുമാർ, ആർ. വിനോദ് എന്നിവർ നേതൃത്വം നൽകി.