കോവളം: ശക്തമായ കാറ്റിൽ പനത്തുറയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് വീട്ടമ്മയ്‌ക്ക് പരിക്ക്. പാെതുപ്രവർത്തകനായ പനത്തുറ മൗലവിളാകത്തു വീട്ടിൽ സുരേഷ്‌കുമാറിന്റെ ഭാര്യ മോളിക്കാണ് പരിക്കേറ്റത്. ഇവരുടെ രണ്ട് സെന്റ് ഭൂമിയിലെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് തകർന്നത്. ഇരുവരും മാത്രമാണ് ഇവിടെ താമസം
മേൽക്കൂര തകരുന്ന ശബ്ദംകേട്ട് മോളി പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെ ഹോളോബ്രിക്‌സ് ദേഹത്ത് പതിക്കുകയായിരുന്നു. ഇവരെ പൂന്തുറ ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.