നെടുമങ്ങാട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം നെടുമങ്ങാട് കൊല്ലംങ്കാവ് ജോർജ് ഫ്രാൻസിസ് നഗറിൽ റൂറൽ പൊലീസ് മേധാവി പി.കെ.മധു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.റൂറൽ ജില്ലാ പ്രസിഡന്റ് എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് അനിൽകുമാർ സ്വാഗതം പറഞ്ഞു.സ്റ്റുവർട്ട് കീലർ, സി.ആർ.ബിജു,എസ്.പി.ഷിബു,വിനോദ് കുമാർ, രമേഷ് കുമാർ.ഷിജു റോബർട്ട്,കെ.എസ്.അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.സർവീസിലിരിക്കെ മരണപ്പെട്ട റൂറൽ ജില്ലയിലെ സംഘടനാ പ്രവർത്തകരെ സമ്മേളനം അനുസ്മരിച്ചു.മുൻ സംഘടനാ നേതാക്കളെ അനുമോദിച്ചു.