ചേരപ്പള്ളി :സി.പി.എം ഇറവൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയ് 2021 അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ളസ് ടു, എം.ബി.ബി.എസ്, ആയുർവേദ ,പി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇറവൂർ പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ജില്ലാപഞ്ചായത്ത് അംഗം മിനി, ആര്യനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മോളി, സി.പി.എം വിതുര ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി,ഏരിയ കമ്മിറ്റി അംഗം എൻ.ശ്രീധരൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അശോകൻ, ലോക്കൽ അംഗം കെ. സുനിൽകുമാർ, ബ്രാഞ്ച് അംഗം സതീശൻ നായർ, പ്രകാശ് എന്നിവർ പങ്കെടുത്തു.