ing

നെയ്യാറ്റിൻകര: അതിയന്നൂർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന തിനായി ആരംഭിച്ച ഗ്രാമീണ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെയും 15 എം.എൽ.ഡി ജലശുദ്ധീകരണ ശാലയുടെയും നിർമാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

നെയ്യാറിലെ പിരായുംമൂട് പാലത്തിന് സമീപത്ത് നിന്ന് വെള്ളം ശേഖരിച്ച് അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ ഹോമിയോ ആശുപത്രിക്ക് സമീപം നിർമിക്കുന്ന ജലശുദ്ധീകരണ ശാലയിലെത്തിച്ച് അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ജലഅതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.