പാറശാല:വനിതാ ശിശു സംരക്ഷണ ബോധനത്തിന്റെ ഭാഗമായി പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാർഡിൽ നടന്ന ലഹരി മുക്ത ജാഗ്രതാ സദസ് പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ടി.സതികുമാർ ഉദ്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലിയുടെ അദ്ധ്യക്ഷതയിൽ മുൻ പാറശാല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ മുഖ്യപ്രഭാഷണം നടത്തി.മുൻ എം.എൽ.എ എ.ടി.ജോർജ്,അഡ്വ.എസ്.ജോൺ,ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻതമ്പി, ഡോ.ആർ.ഫർഹാന, ജെ.എച്ച്.ഐ പ്രദീപ്, പി.എച്ച്.സി യിലെ ചീഫ് മെഡിക്കൾ ഓഫീസർ ഡോ.ബി. ലിജിമോൾ, ഗവ.ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഒാഫീസർ ഡോ.കെ.പി.സിന്ധുറാണി, പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.സാബു തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ഡി.യമുന,അങ്കണവാടി ടീച്ചർ എസ്.വത്സല,ആശാവർക്കർ രജനി, വാർഡ് വികസനസമിതി ഭാരവാഹികളായ ഹസൻഖാൻ, അബ്ദുൽ റഷീദ്, ലതകുമാരി, സിദ്ദിഖ്,ആദർശ്, കുമാരിഹേമ, ശ്രീകുമാർ, ഹരിതകർമ്മസേന അംഗം പുഷ്പം, ആരോഗ്യ പ്രവർത്തകരായ പരശുവയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.