ചേരപ്പള്ളി :ആര്യനാട് അയ്യൻകാലാമഠം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 15ന് വിദ്യാരംഭം നടത്തുന്നു.പ്രൊഫ. ഉത്തരംകോട് ശശിയും ക്ഷേത്ര മേൽശാന്തി ഗുരുപ്രസാദ് ഭട്ടും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകും.13ന് വൈകിട്ട് 6ന് പുസ്തക പൂജവെയ്പ്പ്. 14ന് വൈകിട്ട് 6ന് ആയുധപൂജ. 15ന് പുലർച്ചെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം,വാഹനപൂജ, നവരാത്രി ഉത്സവ ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം,വൈകിട്ട് ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഇറവൂർ കെ.എസ്.സുഗതനും സെക്രട്ടറി സരോവരം സജിയും അറിയിച്ചു.